സൂര്യ നായകനായി എത്തിയ ചിത്രമാണ് കങ്കുവ. വലിയ ബജറ്റില്‍ വമ്പന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രം തിയേറ്ററിൽ പരാജയമായിരുന്നു. സിനിമയ്ക്ക് നേരെ വന്ന വിമർശനങ്ങൾ തന്നെ വേദനിപ്പിച്ചു എന്ന് പുതിയ സീരീസായ ഡബ്ബാ കാർട്ടലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ജ്യോതികയുടെ പ്രതികരണം പങ്കുവെച്ചത് .
ബോക്സ് ഓഫീസിൽ പല മോശം തെന്നിന്ത്യൻ സിനിമകളും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് താൻ കണ്ടിട്ടുണ്ട്. സൂര്യയുടെ സിനിമകളിൽ ഇപ്പോഴും വിമർശനങ്ങളാണ് ഉണ്ടാകാറുള്ളത്. ആ സിനിമയിൽ മോശം ഭാഗങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഒരുപാട് പേരുടെ പരിശ്രമം വേണ്ടിവന്ന ചിത്രമായിരുന്നു അത്. പല മോശം സിനിമകളേക്കാളും കങ്കുവ വിമർശിക്കപ്പെടുന്നത് കണ്ടപ്പോൾ വിഷമം തോന്നി എന്ന് ജ്യോതിക പറഞ്ഞു
