സലാലയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി സൗദി അറേബ്യയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈഡീൽ. അസർബൈജാൻ, ജോർജിയ എന്നീ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളായ ബാക്കു, തിബിലിസി, തുർക്കിയയിലെ ട്രാബ്സൺ, ഈജിപ്ഷ്യൻ റിസോർട്ട് പട്ടണമായ ശറമു, ബോസ്നിയയിലെ ഹെർസഗോവിന, സരജേവോ എന്നിവയോടൊപ്പമാണ് സലാലയേയും പുതിയ ലക്ഷ്യ സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജൂൺ മുതല്‍ ഓഗസ്റ്റ് വരെ നീണ്ടുനില്‍ക്കുന്ന ഖരീഫ് മൺസൂൺ സീസണിന് അറിയപ്പെടുന്നതാണ് സലാല. യാത്രക്കാര്‍ക്ക് ഫ്ലൈഡീലിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജന്റുമാര്‍ മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കും. വേനൽക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രശസ്തമായ ഒന്നാണ് സലാലയെന്ന് എയലൈൻ പ്രസ്താവനയിൽ അറിയിച്ചു.
