രമ്യ പി പി
ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥയാലും ഏവരുടെയും മനം കവരുന്ന ഇടമാണ് ഇടുക്കി. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ ഈണം നൽകിയ ”മല മേലെ തിരി വെച്ച് പെരിയാറിൻ തളയിട്ട് ചിരി തൂകും പെണ്ണല്ലോ ഇടുക്കി” എന്ന ഗാനം നമുക്കിടയിലേക്ക് ആഴ്ന്നിറങ്ങിയത് പോലെയാണ് ഇടുക്കിയിലെ കാഴ്ചകളും. എത്ര കണ്ടാലും മതിവരാത്ത ഓരോ കാഴ്ചയിലും പുതിയ അനുഭവങ്ങൾ വരച്ചിടുന്ന ഇടുക്കി. പ്രകൃതിയെ വരച്ചു വെച്ച ആ ഇടങ്ങൾ കാണാൻ കൊതിക്കുന്നവരും കണ്ടവരും ഒത്തിരി ഒത്തിരി പേരാണ്…… കണേണ്ടതും കണ്ടിരിക്കേണ്ടതുമായ ആ ഇടങ്ങൾ ചിലത്……
ഇരവികുളം നാഷണൽ പാർക്ക്
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളിൽ ഒന്നായ ഇരവികുളം നാഷണൽ പാർക്ക് വന്യജീവി വകുപ്പിൻ്റെ കീഴിലാണ്. പശ്ചിമഘട്ട മലനിരകളിൽ 97 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്ന ഈ ഉദ്യാനത്തിലെ പ്രധാന കാഴ്ച വരയാടുകളാണ്. വരയാടുകൾ കൂട്ടമായി അധിവസിക്കുന്ന സ്ഥലമായതിനാൽ നിരവധി വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇരവികുളം നാഷണൽ പാർക്കിനെ കോർ ഏരിയ, ബഫർ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ടൂറിസം മേഖലയായ രാജമലയിൽ മാത്രമാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. 26 തരത്തിൽപ്പെട്ട സസ്തനികൾ, 132 വിഭാഗം പക്ഷികൾ എന്നിവയെല്ലാം ഈ ഉദ്യാനത്തിനകത്ത് സുരക്ഷിതരായി ജീവിക്കുന്നുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ മൃഗങ്ങളുടെ പ്രജനനകാലമായതിനാലാണ് ഇക്കാലത്ത് സഞ്ചാരി ഇവിടേയ്ക്ക് അനുവദിക്കില്ല. ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനവും ഈ ഉദ്യാനത്തിനുള്ളിലാണ്. ചിന്നാർ, ഇന്ദിരഗാന്ധി വന്യജീവിസങ്കേതംകൂടി ചേരുമ്പോൾ പശ്ചിമഘട്ടത്തിലെ വലിയൊരു ജൈവവൈവിധ്യ മേഖലയായി സ്ഥലം മാറുന്നു. മൂന്നാറിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വരും ഇവിടെയെത്താൻ.
കുറിഞ്ഞിമല സംരക്ഷണ പ്രദേശം
ദേവികുളം താലൂക്കിൽ വട്ടവട, കോട്ടകമ്പൂർ ഗ്രാമങ്ങളിലായാണ് കുറിഞ്ഞിമല സംരക്ഷണ പ്രദേശം വ്യാപിച്ച് കിടക്കുന്നത്. ആന, നീലഗിരി, കാട്ടുപോത്ത്, മാനുകൾ, വരയാടുകൾ എന്നീ മൃഗങ്ങളും നീലക്കുറിഞ്ഞി അടക്കമുള്ള അപൂർവമായ ജീവവൈവിദ്ധ്യങ്ങളെയും ഈ സംരക്ഷണ പ്രദേശം സംരക്ഷിക്കുന്നു. ഇരവികുളം, പാമ്പാടുംചോല, ആനമുടി ചോല എന്നീ ദേശീയോദ്യാനങ്ങളും കുറിഞ്ഞിമല സംരക്ഷണ പ്രദേശത്തിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു.പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയിൽ ഏറെ പ്രമുഖമായ ഇനം. വംശമറ്റ് കൊണ്ടിരിക്കുന്ന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റർ വലുപ്പത്തിൽ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്. മൂന്നാറിൽ എത്തുന്നവർക്ക് അടുത്ത് തന്നെ കാണാൻ പറ്റുന്നതാണ് കുറിഞ്ഞിമല സംരക്ഷണ പ്രദേശം.
മൂന്നാർ
തേയില തോട്ടങ്ങളാലും വ്യൂ പോയിൻ്റുകളാലും നിറഞ്ഞ കേന്ദ്രം. തെക്കിന്റെ കാശ്മീർ. സഞ്ചാരിയുടെ പറുദീസ. ഇന്ത്യയിൽ തന്നെ ടോപ് 10 ഹിൽ സ്റ്റേഷൻ എടുത്താൽ അതിൽ മൂന്നാറും ഉണ്ടാകും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1600-1800 മീറ്റർ ഉയരത്തിലാണ് ഇടുക്കി ജില്ലയിലെ മൂന്നാർ സ്ഥിതിചെയ്യുന്നത്. കേരളത്തിൻ്റെ കാശ്മീർ എന്നാണ് മൂന്നാർ അറിയപ്പെടുന്നത്. മിക്കവാറും മഞ്ഞുമൂടിയ കാലാവസ്ഥയാണ്. കോളനിവാഴ്ചക്കാലത്തേ തുടങ്ങുന്നതാണ് ഒരു അവധിക്കാലകേന്ദ്രമെന്നനിലയിലുള്ള മൂന്നാറിന്റെ പ്രസക്തി. തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാർ ഇവിടെ തേയിലത്തോട്ടങ്ങൾ തുടങ്ങി. ബ്രിട്ടീഷുകാർക്ക് താമസിക്കാനായി പണിത പല ബംഗ്ലാവുകളും ഇപ്പോഴും കാണാം. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാർ എന്ന പേരുവീണത്. തമിഴ്നാടുമായി വളരെ അടുത്തുകിടക്കുന്ന സ്ഥലമാണിത്. ബൈക്കിൽ ഉയരമേറിയ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവർക്കും ട്രക്കിങ് പ്രിയർക്കുമെല്ലാം മൂന്നാർ ഇഷ്ട ലൊക്കേഷനാണ്.
വാഗമൺ
യാത്രകൾ ഇഷ്ടപ്പെടുന്ന പലരുടെയും പ്രിയപ്പെട്ട ഇടമാണ് ഹൈറേഞ്ചുകൾ. കുളിരുള്ള ഹിൽ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകൾ പറഞ്ഞറിയിക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും . കടൽത്തീരങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും ചരിത്രപ്രധാനമായ നഗരങ്ങളും ഏറെയുള്ള കേരളത്തിൽ ഹിൽ സ്റ്റേഷനുകളുടെ എണ്ണം താരതമ്യേന കുറവാണ്. കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂൺ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുൽമേടുകളും നീലിമയുള്ള മലനരികളും, പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേർന്ന് വാഗമണിനെ സ്വർഗീയമാക്കുന്നു. നിബിഢമായ പൈൻകാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. തങ്ങൾ ഹിൽ, മുരുഗൻ ഹിൽ, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങൾ. ഏഷ്യയുടെ സ്കോട്ലാന്റ് എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. നാഷണൽ ജിയോഗ്രാഫിക് ട്രാവൽ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ വാഗമണും ഉൾപ്പെട്ടിട്ടുണ്ട്.
പീരുമേട്
തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യൻ പീർ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. രുചിയേറിയ തേയില, ഗുണമേന്മയേറിയ തേയില തുടങ്ങിയവയ്ക്കെല്ലാം പ്രശസ്തമാണ് കേരളത്തിലെ സുഖവാസകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന പീരുമേട്. സമുദ്രനിരപ്പിൽ നിന്നും 915 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടമലനിരകളിലാണ് പീരുമേട് സ്ഥിതിചെയ്യുന്നത്, ഇതുതന്നെയാണ് പീരുമേടിന്റെ മനോഹരമായ കാലാവസ്ഥയ്ക്ക് കാരണം. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇത്. തേയില, ഏലം, റബ്ബർ തുടങ്ങിയ വിളകളെല്ലാം ഇവിടെ കൃഷിചെയ്യുന്നുണ്ട്. പെരിയാർ കടുവസങ്കേതവും വെള്ളച്ചാട്ടങ്ങളും, ട്രക്കിങ്ങുമാണ് പീരുമേട്ടിലെ പ്രധാന ആകർഷണങ്ങൾ. വർഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉയരത്തിലേയ്ക്ക് പോകുന്തോറും കുളിര് കൂടുകയാണ് ചെയ്യുന്നത്. നിബിഢമായ പൈൻ കാടുകളും, പുൽമേടുകളും, മനോഹരമായ വെള്ളച്ചാട്ടങ്ങളും വന്യമൃഗങ്ങളുമെല്ലാം ചേർന്ന് പീരുമേടിനെ അക്ഷരാർത്ഥത്തിൽ ഭൂമിയിലെ സ്വർഗ്ഗമാക്കി മാറ്റുകയാണ്. മഴക്കാലത്ത് പീരുമേടിന് വല്ലാത്തൊരു സൗന്ദര്യം കൈവരും. മഴപെയ്യുമ്പോൾ പ്രകൃതിയുടെ പച്ചപ്പ് കൂടുന്നു. ഒട്ടേറെ ആയുർവേദ റിസോർട്ടുകളുണ്ട് പീരുമേട്ടിൽ, മഴക്കാലത്ത് സുഖചികിത്സയ്ക്കും മറ്റുമായി ഒട്ടേറെപ്പേർ ഇവിടെയെത്താറുണ്ട്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത.
കുട്ടിക്കാനം
സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് പീരുമേട്ടിലെ പ്രധാന ആകർഷണ കേന്ദ്രമായ കുട്ടിക്കാനം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും പ്രകൃതിയും ചേർന്ന് ഇപ്പോൾ ഇതിനെ കേരളത്തിലെ പ്രധാനപ്പെട്ട ഹണിമൂൺ ലൊക്കേഷനുകളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. പ്രധാനപ്പെട്ട സിനിമ ലൊക്കേഷനും കൂടിയാണ് ഇവിടം. ധാരാളം മലയാളം സിനിമകളും തമിഴ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. കുട്ടിക്കാനം പരിസരത്തെ ഒരു പ്രധാന കേന്ദ്രമാണ് പാഞ്ചാലിമേട്. ട്രക്കിങ് പ്രിയരുടെ സ്വർഗമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. തേയിലത്തോട്ടങ്ങളും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ. മനോഹരമായ ഒട്ടേറെ അപൂർവ്വയിനം പൂച്ചെടികളുള്ള ഈ സ്ഥലം മഴക്കാലം കഴിയുന്നതോടെ മൂടൽമഞ്ഞു പുതയ്ക്കും. കാർബൺ മൂവി ലൊക്കേഷനായ ബ്രിട്ടീഷുകാർ നിർമിച്ച അമ്മച്ചിക്കൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരവും കുട്ടിക്കാനം ടൗണിനുള്ളിൽ തന്നെ. തിരുവിതാംകൂർ രാജാക്കന്മാരുടെ ഇഷ്ടവേനൽക്കാല വിനോദകേന്ദ്രമായിരുന്നു ഇത്.
ഇടുക്കി ആർച്ച് ഡാം
വലുപ്പത്തിൽ ഏഷ്യയിൽ ഒന്നാമത്തെയും ലോകത്തിൽ രണ്ടാമത്തെയും വലിയ ആർച്ച് ഡാമാണ് ഇടുക്കിയിലേത്. കുറവൻ മല, കുറത്തിമല എന്നീ രണ്ട് കുന്നുകൾക്കിടയിൽ പെരിയാർ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കുന്നത്. അഞ്ച് നദികളും 20 ഇതര ഡാമുകളും ഒരു ഭൂഗർഭ പവർ ജനറേറ്ററും അനേകം ഭൂഗർഭ തുരങ്കങ്ങളും അടങ്ങുന്ന ജലവൈദ്യുത നിലയമാണ് ഇടുക്കിഡാം. 550 അടി ഉയരവും 650 അടി വീതിയുമുണ്ട് ഈ ഡാമിന്. ഇടുക്കി വന്യജീവിസങ്കേതം ഈ ഡാമിന് സമീപത്ത് തന്നെയാണ്. ഡാമിന്റെ സവിശേഷമായ വലുപ്പത്തിന് പുറമെ പ്രകൃതിരമണീയമായ പരിസ്ഥിതിയും പേര് കേട്ടതാണ്. വെള്ളം കുതിച്ചൊഴുകുന്ന ഓഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള സമയമാണ് ഈ ഡാം സന്ദർശിക്കാൻ ഉചിതമായ സമയം.
തൊമ്മൻകുത്തും ആനച്ചാടികുത്തും
തൊടുപുഴയിൽ നിന്നും ഉടുമ്പന്നൂർ വഴി 19 കിലോമീറ്റർ സഞ്ചരിച്ചാൽ ശരീരവും മനസും ഒരുപോലെ കുളിർപ്പിക്കുന്ന രണ്ട് വെള്ളച്ചാട്ടങ്ങൾ കാണാം. തൊമ്മൻകുത്തിലേക്കുള്ള വഴി കാടിന്റെ മനസ്സറിഞ്ഞുള്ളതാണെങ്കിൽ ആനച്ചാടിക്കുത്തിൽ വിനോദസഞ്ചാരികൾക്ക് നീരാടാൻ പാറക്കൂട്ടങ്ങൾക്കിടയിൽ ഒരു വിസ്മയം തന്നെ ഒരുക്കിവെച്ചിരിക്കുന്നു.
വട്ടവട
ഇടുക്കിയുടെ തീൻമേശ, മണ്ണിൽ പൊന്നു വിളയുന്ന സ്വർഗം, ശീതകാല പച്ചക്കറികളുടെ വിളനിലം. ക്യാരറ്റും, സ്ട്രോബെറിയും, ഉരുളക്കിഴങ്ങും എന്നുവേണ്ട സകല പച്ചക്കറികളും ഇവിടെ മണ്ണിനോടും മലമ്പാമ്പിനോടും കാട്ടുപന്നിയോടും മല്ലടിച്ചു വട്ടവടക്കാർ കൃഷി ചെയ്യുന്നു. മൂന്നാർ ടൗണിൽ നിന്ന് 40 കി. മീ യാത്ര ചെയ്താൽ വട്ടവടയെത്താം. ഒപ്പം നിരവധി വ്യൂ പോയിന്റുകളും, വട്ടവടയിൽ കാഴ്ചക്ക് നിറമേറും.
മറയൂർ
മൂന്നാറിന് വളരെ അടുത്തു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മറയൂർ. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ മറയൂരിൽ എത്താം. ഇവിടുത്തെ ഏക്കറുകണക്കിനുള്ള ചന്ദനത്തോട്ടങ്ങൾ പ്രസിദ്ധമാണ്. അതുപോലെ മറയൂർ ശർക്കര ഇവിടെ തന്നെയാണ് നിർമ്മിക്കുന്നത്. കൂടാതെ 5000 വർഷം പഴക്കമുള്ള മുനിയറകളും ഇവിടെ കാണാവുന്നതാണ്. ഇതിനടുത്ത് തന്നെയാണ് കാന്തല്ലൂർ. ഇവിടെ നിന്നാണ് ധാരാളം പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്നത്. ധാരാളം പഴത്തോട്ടങ്ങൾ കാന്തല്ലൂരിൽ കാണാം.
വൈശാലി ഗുഹ
വൈശാലി സിനിമയുടെ പ്രധാന ലൊക്കേഷൻ ആയതിനാലാണ് ഈ പേര് വന്നത്. ഇടുക്കി ഡാം മുഖത്തു നിന്നും മുൻപോട്ടു അഞ്ച് കി മീ നടന്നു കയറിയാൽ വൈശാലി ഗുഹയിലെത്താം. ഇടുക്കി ഡാം സഞ്ചാരികൾക്ക് തുറന്നു തരുന്ന സമയത്തു മാത്രമേ ഈ വഴി സഞ്ചരിക്കാൻ സാധിക്കൂ. ഇടുക്കി ജലാശയത്തിന്റെ മറ്റൊരു ദൃശ്യമാണ് വൈശാലി ഗുഹയിലൂടെ കടന്നുചെന്നാൽ കാണാൻ കഴിയുക.
തേക്കടി
വിനോദസഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ തേക്കടി. പ്രധാനപ്പെട്ട കടുവ സങ്കേത കേന്ദ്രമാണ് തേക്കടി. ഇവിടെയെത്തിയാൽ വനത്തിന് നടുവിലൂടെ രണ്ട് മണിക്കൂർ നീളുന്ന ബോട്ട് യാത്ര ആരെയും ആകർഷിക്കുന്ന ഒന്നാണ്. ഈ ബോട്ട് യാത്രയിൽ പലതരത്തിലുള്ള മൃഗങ്ങളെയും ആനകൾ തടാകത്തിൽ കൂട്ടമായി വെള്ളം കുടിക്കാനെത്തുന്നതുമൊക്കെ കാണാൻ സാധിക്കും. കോട്ടയത്തു നിന്ന് 100 കിലോമീറ്റർ റോഡു മാർഗം സഞ്ചരിച്ചാൽ തേക്കടിയിൽ എത്താവുന്നതാണ്.
രാമക്കൽമേട് ടൂറിസം കേന്ദ്രം
ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് രാമക്കൽമേട്. തേക്കടി-പുളിയൻമല റൂട്ടിലൂടെ പോകുന്ന സഞ്ചാരികൾക്ക് പുളിയൻമലയിൽ നിന്ന് 17 കിലോമീറ്റർ സഞ്ചരിച്ചാൽ രാമക്കൽമേടിലെത്താം. കുറവൻ, കുറത്തി പ്രതിമകൾ, വേഴാമ്പൽ പ്രതിമ, കുട്ടികളുടെ പാർക്ക്, കുന്നുകളിലൂടെ വീശുന്ന ഒരിക്കലും നിലയ്ക്കാത്ത കാറ്റ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കുന്നിൻ മുകളിൽ നിന്ന് തമിഴ്നാടിന്റെ വിശാലമായ കാഴ്ച ഇവിടെ നിന്ന് ലഭിക്കും, കാറ്റാടി യന്ത്രങ്ങളും അധിക ആകർഷണങ്ങളാണ്. വേനൽക്കാലത്ത് സൂര്യാസ്തമയം കാണാൻ കഴിയും.
പാഞ്ചാലിമേട് ടൂറിസം കേന്ദ്രം
പാഞ്ചാലിമേട്ടിൽ എത്താൻ, മുറിഞ്ഞപ്പുഴ ജംഗ്ഷനിൽ നിന്ന് മുണ്ടക്കയം-കുട്ടിക്കാനം ഭാഗത്തേക്ക് പോകുന്ന ചെളി നിറഞ്ഞ റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിക്കണം. ഉരുണ്ടുകൂടുന്ന കുന്നുകൾ, വീശുന്ന കാറ്റും മൂടൽമഞ്ഞും എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പൂന്തോട്ടങ്ങൾ, വിശ്രമമുറികൾ, കിയോസ്കുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ ഇവിടെയുണ്ട്. ചുട്ടുപൊള്ളുന്ന വേനൽ വെയിലും മൂടൽമഞ്ഞും അനുഭവപ്പെടാത്ത ശാന്തമായ സൗന്ദര്യത്തിന് പേരുകേട്ട സ്ഥലമാണിത്.
ആമപ്പാറ ടൂറിസം കേന്ദ്രം
രാമക്കൽമേടിനടുത്തുള്ള ഒരു സാഹസിക വിനോദസഞ്ചാര കേന്ദ്രമാണ് ആമപ്പാറ. ധൈര്യശാലികൾക്ക് ഈ സ്ഥലത്തേക്കുള്ള യാത്ര ഇഷ്ടമല്ലാത്തതിനാൽ ഇവിടെ എത്താൻ ഒരു ജീപ്പ് ആവശ്യമാണ്. കുന്നിൻ മുകളിൽ എത്തിയാൽ സുരക്ഷിതമായി നടക്കാൻ വിനോദസഞ്ചാരികളെ സഹായിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ചുറ്റുമുള്ള പ്രദേശങ്ങളുടെ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം. വേനൽക്കാലമാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം.
അരുവിക്കുഴി ടൂറിസം കേന്ദ്രം
തേക്കടി-മൂന്നാർ റോഡിൽ ആനക്കരയിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ അരുവിക്കുഴി വെള്ളച്ചാട്ടത്തിലെത്താം. ഈ സ്ഥലത്ത് നിന്ന് തമിഴ്നാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാം. മനോഹരമായ ഒരു പൂന്തോട്ടം, നടപ്പാതകൾ, ഒരു കമാന പാലം എന്നിവ ഈ സ്ഥലത്തുണ്ട്.
ഹിൽ വ്യൂ പാർക്ക്
തേക്കടി വഴി മൂന്നാറിലേക്കുള്ള യാത്രക്കാർക്ക് എത്തിച്ചേരാവുന്ന ഒരു കേന്ദ്രമാണ് ഹിൽ വ്യൂ പാർക്ക്. ഇവിടെ സന്ദർശകർക്ക് ഇടുക്കി അണക്കെട്ടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാം. സാഹസിക പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങളും പാർക്കിൽ ഉണ്ട്. ഒരു വാച്ച് ടവറും നടപ്പാതയും ഇവിടെയുണ്ട്. അണക്കെട്ട് നിർദ്ദിഷ്ട സമയങ്ങളിൽ മാത്രമേ തുറക്കൂവെങ്കിലും, ഹിൽ വ്യൂ പാർക്കിൽ നിന്ന് എപ്പോൾ വേണമെങ്കിലും അതിന്റെ വലിപ്പം ആസ്വദിക്കാൻ കഴിയും. മാത്രമല്ല, ബോട്ടിംഗിനായി വനം വകുപ്പും ജല ടൂറിസം വകുപ്പും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇടുക്കി പാർക്ക്
ഇടുക്കി ആർച്ച് ഡാമിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇടുക്കി പാർക്ക്. പാർക്കിൽ നിന്ന് അണക്കെട്ടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാം. ഇതിനുപുറമെ, കളിസ്ഥലങ്ങൾ, വ്യൂപോയിന്റുകൾ, ആംഫി തിയേറ്റർ, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ എന്നിവയുമുണ്ട്.
വാഗമൺ അഡ്വഞ്ചർ പാർക്ക്
ഏലപ്പാറ-വാഗമൺ റോഡിൽ 11 കിലോമീറ്റർ സഞ്ചരിച്ചാൽ പാരാഗ്ലൈഡിംഗിന് പേരുകേട്ട വാഗമൺ അഡ്വഞ്ചർ പാർക്കിൽ എത്തിച്ചേരാം. സാഹസിക പ്രവർത്തനങ്ങൾ, ബോട്ടിംഗ്, വാച്ച് ടവർ, ട്രെക്കിംഗ് തുടങ്ങിയവ സാഹസിക പാർക്കിൽ വിനോദസഞ്ചാരികൾക്ക് ലഭ്യമാണ്. വിശാലമായ കുന്നുകളുടെയും കുത്തനെയുള്ള താഴ്വരകളുടെയും കാഴ്ച അതിമനോഹരമാണ്. ഇടയ്ക്കിടെ കടന്നുപോകുന്ന മൂടൽമഞ്ഞ് മറ്റൊരു ആകർഷണമാണ്. വേനൽക്കാലത്ത് ദൂരെയുള്ള മലനിരകളുടെ കാഴ്ചയും മഴക്കാലത്ത് വരുന്ന മൂടൽമഞ്ഞും ഈ സ്ഥലത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.
മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്റർ
അണക്കെട്ടിൽ ബോട്ടിംഗ് ലഭ്യമാണ്, സ്പീഡ് ബോട്ടുകൾ, വലിയ ബോട്ടുകൾ, സ്ലോ ബോട്ടുകൾ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. വേനൽക്കാലത്ത് പ്രധാന ആകർഷണമായ കുടിവെള്ളത്തിനായി അണക്കെട്ടിലേക്ക് വരുന്ന വന്യമൃഗങ്ങളെ കാണാൻ ഈ പ്രവർത്തനം നിങ്ങളെ അനുവദിക്കുന്നു.
ബൊട്ടാണിക്കൽ ഗാർഡൻ
മൂന്നാറിൽ നിന്ന് ദേവികുളം റോഡിൽ നിന്ന് ഒരു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബൊട്ടാണിക്കൽ ഗാർഡൻ മനോഹരമായ ഒരു സ്ഥലമാണ്. വൈവിധ്യമാർന്ന പൂക്കൾ, കുട്ടികളുടെ പാർക്ക്, വാച്ച് ടവർ, വിനോദത്തിനായി ഒരു ആംഫി തിയേറ്റർ എന്നിവ ഈ മനോഹരമായ സ്ഥലത്ത് പ്രദർശിപ്പിച്ചിരിക്കുന്നു. പൂക്കളുടെയും പച്ചപ്പിന്റെയും ഇടയിൽ വിശ്രമിക്കാൻ പറ്റിയ സ്ഥലമാണിത്.
ഇടുക്കി വന്യജീവി സങ്കേതം
ഇടുക്കിയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണിത്. ആനകൾ, കടുവകൾ, പുള്ളിപ്പുലികൾ, കാട്ടുപോത്ത് എന്നിവയുൾപ്പെടെ വിവിധതരം മൃഗങ്ങളുടെ ആവാസ കേന്ദ്രമാണിത്. കഴുകന്മാർ, മൂങ്ങകൾ, കിംഗ്ഫിഷറുകൾ തുടങ്ങിയ വൈവിധ്യമാർന്ന പക്ഷികളെയും സന്ദർശകർക്ക് കാണാൻ കഴിയും. പ്രാദേശിക വന്യജീവികളെക്കുറിച്ച് പഠിക്കാനും ചില മൃഗങ്ങളുമായി അടുത്തിടപഴകാനും ഈ വന്യജീവി സങ്കേതം മികച്ച സ്ഥലമാണ്.
തൊമ്മൻകുത്തു വെള്ളച്ചാട്ടം
മൂന്നാറിൽ നിന്ന് വെറും 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഇടുക്കിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഏഴ് പടികൾ നിറഞ്ഞ ഈ വെള്ളച്ചാട്ടം കാണാൻ പറ്റിയ സ്ഥലമാണ്, ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
മംഗളാദേവി ക്ഷേത്രം
ഇടുക്കിയിലെ ഏറ്റവും പ്രശസ്തമായ സന്ദർശന സ്ഥലങ്ങളിൽ ഒന്നാണ് മംഗളാദേവി ക്ഷേത്രം. ഒരു കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെ അതിശയിപ്പിക്കുന്ന കാഴ്ചകൾ ഈ ക്ഷേത്രത്തിൽ നിന്ന് ലഭിക്കും. ക്ഷേത്രത്തിന്റെ ശാന്തമായ അന്തരീക്ഷവും മനോഹരമായ വാസ്തുവിദ്യയും സന്ദർശകർക്ക് ആസ്വദിക്കാം. മംഗലാപുരം നഗരമധ്യത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പെരിയാർ നാഷണൽ പാർക്ക്
ഇടുക്കിയിൽ സന്ദർശിക്കേണ്ട മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ആദ്യത്തേതും ഏറ്റവും വ്യക്തവുമായ തിരഞ്ഞെടുപ്പ് ലോകപ്രശസ്തമായ പെരിയാർ നാഷണൽ പാർക്കാണ്. ആനകൾ, കടുവകൾ, പുള്ളിപ്പുലികൾ തുടങ്ങി നിരവധി വൈവിധ്യമാർന്ന മൃഗങ്ങളുടെ ആവാസ കേന്ദ്രമാണിത്. പാർക്ക് അനുഭവിക്കാനുള്ള ഏറ്റവും നല്ല മാർഗം ലഭ്യമായ നിരവധി സഫാരി ടൂറുകളിൽ ഒന്നാണ്.
വണ്ടൻമേട്
ലോകത്തിലെ ഏറ്റവും വലിയ ഏലം ലേല കേന്ദ്രങ്ങളിലൊന്നാണ് വണ്ടൻമേട്, നഗരമധ്യത്തിൽ നിന്ന് 34 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വണ്ടൻമേട് ഇടുക്കിയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. മധുര അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 140 കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 190 കിലോമീറ്ററും അകലെയാണ് വണ്ടൻമേട്
അഞ്ചുരുളി വെള്ളച്ചാട്ടം
ഇടുക്കിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അഞ്ചുരുളി വെള്ളച്ചാട്ടം. മൂന്നാർ പട്ടണത്തിനടുത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്, കുളിക്കാനും തണുപ്പിക്കാനും പറ്റിയ സ്ഥലമാണിത്. തെളിഞ്ഞ വെള്ളവും കാഴ്ചകൾ അതിമനോഹരവുമാണ്. വിശ്രമിക്കാനും പ്രകൃതി ആസ്വദിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അഞ്ചുരുളി വെള്ളച്ചാട്ടം സന്ദർശിക്കേണ്ടതാണ്.
ഇലവീഴ പൂഞ്ചിറ
ഇടുക്കിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നായ ഇലവീഴാ പൂഞ്ചിറ ട്രെക്കിംഗിന് ഏറ്റവും അനുയോജ്യമാണ്. മനോഹരമായ സൂര്യോദയ, സൂര്യാസ്തമയ കാഴ്ചകൾ പ്രദാനം ചെയ്യുന്നതിനാൽ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണിത്.
