ലോകേഷ് കനകരാജ് നിർമ്മിച്ച് രാഘവ ലോറൻസ് നായകനാകുന്ന ബെൻസ് എന്ന സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെച്ചു. ചിത്രത്തിന്റെ ബഡ്ജറ്റ് വർധിച്ചതാണ് കാരണം.മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നീങ്ങനെ തുടര്‍ച്ചയായ അഞ്ച് ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രങ്ങൾ നൽകിയതിന് ശേഷം, ഇപ്പോൾ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ കൂലി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് സംവിധായകന് ലോകേഷ് കനകരാജ്.
സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ തുടങ്ങിയ മികച്ച നടീനടന്മാരുടെ വലിയ നിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധാണ്. സംവിധായകൻ ലോകേഷ് കനകരാജ് ഈ ചിത്രം സംവിധാനം ചെയ്യുന്നതിന് പുറമെ ഇപ്പോള്‍ നിര്‍മ്മാണ രംഗത്തും സജീവമാണ്.
