കണ്ണൂര്‍: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി .വയനാട് തവിഞ്ഞാൽ സ്വദേശിനി രജനിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന രണ്ട് മക്കളും ഭര്‍ത്താവും ആണ് യുവതിയുടെ മരണ വിവരം മറ്റുള്ളവരെ അറിയിച്ചത്.
തുടർന്ന് ഇരിക്കൂര്‍ പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്താണ് മരണ കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.
