Pink flowers of peach and cherry trees during spring bloom
ദുബായ്: യു.എ.ഇയിൽ തണുപ്പുകാലം അവസാനിക്കുന്നു. വേനലിന് മുന്നോടിയായെത്തുന്ന വസന്തകാലം ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു. ചൊവ്വാഴ്ച രാജ്യത്ത് പകൽ സമയവും രാത്രി സമയവും 12 മണിക്കൂർ വീതമായിരിക്കുമെന്നും അധികൃതരുടെ അറിയിപ്പ് .
തുടർന്നുള്ള ദിവസങ്ങളിൽ ഘട്ടംഘട്ടമായി പകൽ ദൈർഘ്യം കൂടുകയും രാത്രി സമയം കുറയുകയും ചെയ്യും. അതോടൊപ്പം മാർച്ച് 14ന് പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുമെന്നും വിദഗ്ധർ അറിയിച്ചു. പൂർണചന്ദ്രനോടൊപ്പം സംഭവിക്കുന്ന ഗ്രഹണം അമേരിക്കയിലുടനീളം ദൃശ്യമാകും. എന്നാൽ, യു.എ.ഇയിലോ അറേബ്യൻ ഉപഭൂഖണ്ഡത്തിലോ ഇത് ദൃശ്യമാകില്ല.
