ബ്രഡുകള്‍ ഉപയോഗിച്ച് പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലെ സ്നാക്കുകള്‍ ആരോഗ്യകരവും പോഷകമൂല്യമുള്ളതും ആക്കാനാവും
കൊച്ചി: പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലെ സ്നാക്കുകളും ആരോഗ്യകരമായിരിക്കേണ്ടത് അത്യാവശ്യമാണ്. ഫൈബറുകള്‍, വിറ്റമിനുകള്‍, പ്രോട്ടീന്‍ എന്നിവ ലഭ്യമാക്കി മൊത്തത്തിലുള്ള ഭക്ഷണം ആരോഗ്യകരവും ദഹിക്കുന്നതുമാക്കി തീര്‍ക്കുന്നതില്‍ ഈ സ്നാക്കുകളും മികച്ചതായിരിക്കണം. മൈദ ഉപയോഗിക്കാത്ത, പാമോയിലും കൃത്രിമ നിറങ്ങളും ഇല്ലാത്ത ബ്രഡുകള്‍ ഉപയോഗിച്ച് പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലെ സ്നാക്കുകള്‍ ആരോഗ്യകരവും പോഷകമൂല്യമുള്ളതും ആക്കാനാവും.
മോഡേണിന്റെ 100 ശതമാനം സമ്പൂര്‍ണ ഗോതമ്പ് ബ്രഡ് ആരോഗ്യകരമായ പലഹാരങ്ങള്‍ക്കുള്ള അടിത്തറയേകും. അതിലൂടെ പലഹാരങ്ങള്‍ പോഷക മൂല്യമുള്ളതും അതോടൊപ്പം സ്വാദിഷ്ടവുമാക്കാം. സ്പ്രെഡുകള്‍, ടോപ്പിങ്സ്, ഫില്ലിങ്സ് എന്നിവയ്ക്കെല്ലാം ഇതു പ്രയോജനപ്പെടുത്താം. ബ്രഡ് ഉപയോഗിച്ചുള്ള പലഹാരങ്ങള്‍ക്ക് പോഷക മൂല്യമുള്ള സമ്പൂര്‍ണ ഗോതമ്പ് ഉപയോഗിച്ചുള്ളവ ഉപയോഗിക്കുന്നതിലൂടെ അവയെ വാസനയുടെ കാര്യത്തിലും ദഹനത്തിനാവശ്യമായ ഫൈബറുകളുടെ കാര്യത്തിലും ഒരു പോലെ സന്തുലിതമാക്കാനാവും.
പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലെ സ്നാക്കുകള്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും എനര്‍ജി നിലയും നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണു വഹിക്കുന്നതെന്ന് സര്‍ട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റായ ആതിര സേതുമാധവന് ചൂണ്ടിക്കാട്ടി. മോഡേണ്‍ പോലുള്ള 100 ശതമാനം സമ്പൂര്‍ണ ഗോതമ്പ് ബ്രഡുകള്‍ പലഹാരങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കാര്യങ്ങള്‍ ലളിതമാക്കുകയും അതോടൊപ്പം മികച്ച പോഷകം നേടാനുള്ള വഴികള്‍ ഒരുക്കുകയും ചെയ്യും. മികച്ച ദഹനവും ഊര്‍ജ്ജവും നല്കുന്ന രീതിയില്‍ വലിയ തോതിലെ ഫൈബറുകളും വിറ്റമിനുകളും മൂലകങ്ങളും ഇവയിലുണ്ടെന്നും ആതിര സേതുമാധവന് കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ് ഫാറ്റോ കൊളസ്ട്രോളോ ഇല്ലാത്ത ഈ ബ്രഡിന്റെ ഓരോ നൂറു ഗ്രാമിലും പത്തു ശതമാനം പ്രോട്ടീനും 48 ശതമാനം കാര്‍ബോ ഹൈഡ്രേറ്റുമാണുള്ളത്. ഇതിന്റെ നാലു ഓരോ നാലു സ്ലൈസുകളിലും നിന്ന് പ്രതിദിന ഫൈബര്‍ ആവശ്യകതയുടെ 24 ശതമാനം ലഭിക്കുകയും ചെയ്യും.
