കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, വളങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ എട്ട് കോര്‍ വ്യവസായങ്ങളുടെ ഉല്‍പ്പാദനത്തിന്റെ സംയോജിതവും ഒറ്റയ്ക്കും ഉള്ള പ്രകടനം ഐസിഐ വിലയിരുത്തുന്നു
ന്യൂഡല്‍ഹി: 2024 ജനുവരിയിലെ വളര്‍ച്ചനിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ജനുവരിയില്‍ എട്ട് പ്രധാന വ്യവസായങ്ങളുടെ സംയോജിത വളര്‍ച്ച നിരക്ക് 4.6 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. സിമന്റ്, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി, ഉരുക്ക്, വളങ്ങള്‍, വൈദ്യുതി എന്നിവയുടെ ഉത്പാദനം 2025 ജനുവരിയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി.
കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, വളങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ എട്ട് കോര്‍ വ്യവസായങ്ങളുടെ ഉല്‍പ്പാദനത്തിന്റെ സംയോജിതവും ഒറ്റയ്ക്കും ഉള്ള പ്രകടനം ഐസിഐ വിലയിരുത്തുന്നു. വ്യാവസായിക ഉല്‍പ്പാദന സൂചികയില്‍ (ഐഐപി) ഉള്‍പ്പെടുത്തിയിട്ടുള്ള ഇനങ്ങളില്‍ 40.27 ശതമാനവും എട്ട് കോര്‍ വ്യവസായങ്ങളില്‍ ഉള്‍പ്പെട്ടവയാണ്.
2024 ഒക്ടോബറിലെ എട്ട് കോര്‍ വ്യവസായങ്ങളുടെ സൂചിക പ്രകാരം അന്തിമ വളര്‍ച്ചാ നിരക്ക് 3.8 ശതമാനം വര്‍ദ്ധിച്ചു. 2024-25 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഐസിഐയുടെ സംയുക്ത വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനമാണ് (താല്‍ക്കാലികം).
2024 ജനുവരിയെ അപേക്ഷിച്ച് 2025 ജനുവരിയില്‍ കല്‍ക്കരി ഉല്‍പ്പാദനം 4.6 ശതമാനം വര്‍ദ്ധിച്ചു. 2024-25 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ കല്‍ക്കരിയുടെ സഞ്ചിത സൂചിക മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.0 ശതമാനം വര്‍ദ്ധിച്ചു. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം 2025 ജനുവരിയെ അപേക്ഷിച്ചു 1.1 ശതമാനം കുറഞ്ഞു. പ്രകൃതിവാതക ഉല്‍പ്പാദനം 2024 ജനുവരിയെ അപേക്ഷിച്ച് 2025 ജനുവരിയില്‍ 1.5 ശതമാനം കുറഞ്ഞു. 2024-25 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ അതിന്റെ സഞ്ചിത സൂചിക മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.5 ശതമാനം വര്‍ദ്ധിച്ചു. പെട്രോളിയം റിഫൈനറി ഉല്‍പ്പാദനം 2024 ജനുവരിയെ അപേക്ഷിച്ച് 2025 ജനുവരിയില്‍ 8.3 ശതമാനം വര്‍ദ്ധിച്ചു. വളം ഉല്‍പ്പാദനം 2025 ജനുവരിയില്‍ 2024 ജനുവരിയെ അപേക്ഷിച്ച് 3.0 ശതമാനം വര്‍ദ്ധിച്ചു. 2024 ജനുവരിയെ അപേക്ഷിച്ച് 2025 ജനുവരിയില്‍ സ്റ്റീല്‍ ഉല്‍പ്പാദനം 3.7 ശതമാനം വര്‍ദ്ധിച്ചു. സിമന്റ് ഉല്‍പ്പാദനം 14.5 ശതമാനം വര്‍ദ്ധിച്ചു. 2024-25 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ അതിന്റെ സഞ്ചിത സൂചിക മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.6 ശതമാനം വര്‍ദ്ധിച്ചു. വൈദ്യുതി ഉല്‍പ്പാദനം 1.3 ശതമാനം വര്‍ദ്ധിച്ചു.
