കോഴിക്കോട്: എട്ടാം ക്ലാസ് മുതല്‍ മകന് ലഹരി ഉപയോഗിക്കുകയാണ്. ഇപ്പോള്‍ 22 വയസ്സ് ആയി. തുടക്കത്തില്‍ ചെറുതായിട്ടാണ് ഉപയോഗിച്ചത്. ഇപ്പോള്‍ തലയ്ക്ക് പിടിച്ചു. ജോലിക്ക് ഒന്നും പോകില്ല. കഞ്ചാവാണ് ആദ്യം ഉപയോഗിച്ചത്. ആദ്യം ഉപദേശിച്ചു. നന്നാവുമെന്നാണ് കരുതിയത്. ഡീഅഡിക്ഷന് സെന്ററിലൊന്നും കൊണ്ടുപോയില്ല. ഒരു വര്‍ഷമായി സ്റ്റിക്കറോ മറ്റോ ഉപയോഗിക്കുന്നുണ്ട്.മകന് ലഹരിക്കടിമയാണെന്ന വെളിപ്പെടുത്തലുമായി മാതാവ്. എട്ടാം ക്ലാസ് മുതല്‍ മകന് കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും ഇപ്പോള്‍ തനിക്കെതിരെ അക്രമസ്വഭാവം അടക്കം പ്രകടിപ്പിക്കുന്നുണ്ടെന്നും ഉമ്മ പറയുന്നു.
ചില സമയത്ത് ദേഷ്യമാണ്. ചില സമയത്ത് സാധാരണനിലയില്‍ പെരുമാറും. ജോലിക്ക് പോകില്ല. ലഹരി കിട്ടാതെ നില്ക്കുന്ന സമയത്ത് പ്രശ്നമാണ്. എന്നെ സഹായിച്ചാല്‍ ഉപകാരമായിരുന്നു. പറയുന്നതൊന്നും അവന് ഗൗരവത്തിലെടുക്കുന്നില്ല. സഹോദരിയോടും വഴക്കാണ്. ഈയടുത്ത് ബെല്‍റ്റ് ഊരി അടിക്കാന്‍ വന്നു.
