കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. 70 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. എറണാകുളത്ത് സൗമ്യ പി മാത്യു എന്ന ഏജന്റ് വിറ്റ NL 789821 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 10 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറിയുടെ രണ്ടാം സമ്മാനം. ചിറ്റൂരില്‍ ശോഭ എം എന്ന ഏജന്റ് വഴി വില്‍പ്പന നടന്ന NB 316340 നമ്പരുള്ള ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയിരിക്കുന്നത്.
