തന്റെ സാമ്പത്തിക ശ്രോതസുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന് അഖില്‍ മാരാര്‍. പ്രതിഫലത്തുകയുടെ ജിസ്ടി അടക്കമുള്ള ബില്‍ വിവരങ്ങള്‍ അടക്കം പങ്കുവച്ചു കൊണ്ടാണ് അഖില്‍ മാരാരുടെ കുറിപ്പ്.
എന്റെ വരുമാനം ആണ് പലര്‍ക്കും ആവലാതി. കൃത്യമായി ജിഎസ്ടി ഉള്‍പ്പെടെ അടച്ചു മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് ഞാന്‍.ങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇന്‍വോയിസ് നല്കി ജിഎസ്ടിയും ഇന്‍കം ടാക്സും അടച്ചാണ് ഞാന്‍ വരുമാനം പറ്റുന്നത്. മിനി കൂപ്പര്‍ എടുത്തപ്പോള്‍ ടാക്സ് ആയത് 11 ലക്ഷം രൂപയാണ്. ബൈക്കിന്റെ ടാക്സ് 2.63 ലക്ഷം രൂപയാണ്. ഇതൊക്കെ സര്‍ക്കാര്‍ ഖജനാവില്‍ ആണ് വന്നതെന്ന് പോലും പലര്‍ക്കും അറിയില്ല.
“ഞാന്‍ പങ്കെടുത്തിട്ടുള്ള എല്ലാ പരിപാടികളും പെയ്ഡ് ആണ്. ബന്ധങ്ങളുടെ പേരില്‍ വേടിക്കുന്ന തുക വ്യത്യാസം വരും എന്ന് മാത്രം. എന്റെ എല്ലാ അഭിമുഖങ്ങളും പെയ്ഡ് ആണ്.. ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നാണ് കേരളത്തിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്റെ അഭിമുഖങ്ങള്‍ എടുത്തിട്ടുള്ളത്. അതിന്റെ ഇന്‍വോയിസ് ആര്‍ക്കെങ്കിലും വേണമെങ്കില്‍ അയച്ചു തരാം.
രണ്ട് ദിവസം മുമ്പ് ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു 15000 രൂപ പ്രോഫിറ്റ് ലഭിച്ചതിന്റെ കൂടി സ്ക്രീന്‍ ഷോട്ട് ഇടുന്നുണ്ട്. ഇത് പോലെ എത്രയോ തവണ. പിന്നെ വിദേശത്ത് നിന്നും ലഭിക്കുന്നത് അവിടെ തന്നെ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ ജിസിസി രാജ്യത്തും ഞാന്‍ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ്. ദുബായിലെ ഒരു മീഡിയ കമ്പനിയില്‍ നിന്നും 15000 ദിര്‍ഹം ശമ്പളം അടുത്തിടെ വരെ എനിക്ക് ലഭിച്ചിരുന്നു” ഇതായിരുന്നു അഖിൽ മാരാറിന്റെ വാക്കുകള്‍.
