സ്വകാര്യ ആശുപത്രി അധികൃതർ കോമയിൽ ആണെന്ന് പറഞ്ഞ രോഗി ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി.
മധ്യപ്രദേശ് – മധ്യപ്രദേശിലെ രത് ലാമിലെ സ്വകാര്യ ആശുപത്രി അധികൃതർ കോമയിൽ ആണെന്ന് പറഞ്ഞ രോഗി ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. ലക്ഷങ്ങൾ ചെലവ് വരും എന്ന ആശുപത്രി അധികൃതരുടെ വാക്കുകൾ കേട്ട് ബന്ധുക്കൾ പണം സംഘടിപ്പിക്കാൻ നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഐസിയുവിന്റെ പുറത്തേക്ക് യുവാവ് നഴ്സുമാരുടെയും ഡോക്ടർമാരുടെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയത്. സംഭവത്തിന്റെ വീഡിയോ വൈറലാണ്.
നാട്ടിൽ ഉണ്ടായ സംഘർഷത്തിനിടയിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദീൻദയാൽ നഗറിലെ താമസക്കാരനായ ബന്തി നിനാമ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്നും കോമയിൽ ആണെന്നുമായിരുന്നു ബന്ധുക്കളോട് ആശുപത്രി അധികൃതർ പറഞ്ഞത്. അടിയന്തരവും ചിലവേറിയവുമായ ചികിത്സ ആവശ്യമാണ് ഇതിനായി ഒരു ലക്ഷം രൂപ ഉടനടി അടക്കണമെന്നും പറഞ്ഞു.
സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിടുന്ന കുടുംബം പണത്തിനായി നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഐസിയുവിന്റെ പുറത്തിരുന്ന ബന്ധുക്കൾക്ക് മുന്നിലേക്ക് രോഗി ഇറങ്ങിവന്നത്. 5 ആശുപത്രി ജീവനക്കാർ തന്നെ ഫലമായി തടഞ്ഞു വെച്ചിരിക്കുകയായിരുന്നു എന്നും രക്ഷപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും അവസാനം ഒത്തു വന്നതോടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു.
മകൻറെ നട്ടെല്ലിന് പൊട്ടലുണ്ടെന്നും കോമയിൽ ആണെന്നും അവർ ഞങ്ങളോട് പറഞ്ഞു. വിലകൂടിയ മരുന്നുകളുടെ കുറിപ്പടികൾ തന്നു അതെല്ലാം വാങ്ങി നൽകി. ഒരു ലക്ഷം രൂപ കൂടി അടക്കാൻ പറഞ്ഞു പണത്തിനായി ബന്ധുക്കളുടെ നാട്ടുകാരുടെയും വീടുകൾ കയറിയിറങ്ങി പണം ശേഖരിച്ചു വന്നു എന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ആശുപത്രിയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
