കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ അക്രമത്തിന് ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിൽ ആഹ്വാനം ചെയ്തവർക്കെതിരെയും കേസെടുത്തേക്കും. കേസിൽ പ്രതികളിൽ നിന്ന് പിടിച്ച് എടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. തിരിച്ചടിക്കാൻ പ്രേരണ നൽകിയവരെ കുറിച്ചാണ് അന്വേഷണം. ഷഹബാസിനെ മർദ്ദിച്ചതിൽ നേരിട്ട് പങ്കുള്ള ആറ് പേരാണ് നിലവിൽ പ്രതിപ്പട്ടികയിൽ ഉള്ളത്.
ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നു നേരത്തേ പിടിയിലായ അഞ്ച് വിദ്യാർഥികൾക്കൊപ്പം വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലേക്കു മാറ്റി. കഴിഞ്ഞ 27നുണ്ടായ സംഘർഷത്തിൽ ആദ്യം 5 പേരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിദ്യാർഥികൾക്കു പങ്കുണ്ടെന്നു ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നു.
