ആന്ധ്രാപ്രദേശിൽ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് പൊലീസില്‍ കീഴടങ്ങി. മകളുടെ പ്രണയബന്ധം അംഗീകരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഗുണ്ടക്കല്‍ സ്വദേശി രാമാഞ്ജനേയുലു കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഭരതി എന്ന പെണ്‍കുട്ടി കുര്‍ണൂലില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.മകളെ ഹോസ്റ്റലില്‍ നിന്നും വിളിച്ച് കൊണ്ടുവന്ന് കസപുരം ഗ്രമത്തിലെ വീടിനടുത്തുള്ള മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.തുടര്‍ന്നാണ് രാമാഞ്ജനേയുലു മകളെ കൊലപ്പെടുത്തിയത്. കൂടാതെ മൃതശരീരം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു
അതേസമയം ഭാരതി അഞ്ചുവര്‍ഷമായി ഹൈദരാബാദില്‍ ബിരുദവിദ്യാര്‍ത്ഥിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം ഭാരതിയുടെ മാതാപിതാക്കള്‍ അറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് . ബന്ധം അംഗീകരിക്കാന്‍ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. തുടർന്ന് എതിര്‍പ്പ് ശക്തമായപ്പോള്‍ ഭാരതി അമ്മയോട് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് രാമാഞ്ജനേയുലു മകളെ കൊലപ്പെടുത്തിയത്. കൂടാതെ മൃതശരീരം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു.
