രാജസ്ഥാനിലെ സിരോഹി ജില്ലയിലെ അബു റോഡിന് സമീപം കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. ജലോർ നിവാസികളായ 7 പേരായിരുന്നു അപകടം നടക്കുമ്പോൾ കാറിനകത്ത് ഉണ്ടായിരുന്നത്. നാരായൺ പ്രജാപത് (58), ഭാര്യ പോഷി ദേവി (55), മകൻ ദുഷ്യന്ത് (24),ഡ്രൈവർ കലുറാം (40), പ്രായപൂർത്തിയാകാത്ത മകൻ, മറ്റൊരു കുട്ടി ജയദീപ് എന്നിവരാണ് അപകടത്തിൽ മരിച്ചവർ.
മരിച്ചവരിൽ നാലുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീ സിരോഹിയിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അഹമ്മദാബാദിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ ട്രക്കിനടിയിൽ കുടുങ്ങിയ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
