ഹൈദരാബാദ്: തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവർ ഡോഗുകളെ അയച്ചു. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഹൈദരാബാദിലേക്ക് പോയത്.
അതേസമയം ടണലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 8 പേരാണ് ടണലിനുള്ളിൽ കുടുങ്ങിയിട്ടുള്ളത്.
റോബോട്ടിക് ടെക്നോളജി അടക്കമുള്ള സാധ്യതകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദില്ലിയിലെ നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള വിദഗ്ധരും തിരച്ചിലിൽ പങ്കാളികളാണ്. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകർന്നത്ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കഡാവർ ഡോഗുകളെ അയച്ചത്.
