അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്സാദി ഖാൻ്റെ സംസ്കാരം 2 ദിവസത്തേക്ക് സംസ്കാരം മാറ്റി വെച്ചുവെന്ന് വിവരം ലഭിച്ചതായി കുടുംബം. സംസ്കാരം മാറ്റിവെച്ചിട്ടുണ്ടെങ്കിൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. ഫെബ്രുവരി 15നാണ് യുഎഇ ഷഹ്സാദി ഖാൻ്റെ വധശിക്ഷ നടപ്പാക്കിയത്.
2021 ലാണ് ബന്ദ സ്വദേശിയായ ഷഹസാദി അബുദാബിയിൽ എത്തിയത്. യുപി സ്വദേശികളായി ദമ്പതിമാരുടെ വീട്ടിൽ കെയർ ഗീവർ ആയി ജോലി ചെയ്യുകയായിരുന്നു ഷഹസാദി. ഇതിനിടെയാണ് ഇവരുടെ നാല് മാസം പ്രായമായ കുട്ടി മരിക്കുന്നത്. 2023ൽ ഷഹസാദി കുട്ടിയുടെ മരണത്തിന് കാരണക്കാരിയാണെന്ന് കണ്ടെത്തി അബുദാബി കോടതി വധശിക്ഷ വിധിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുൻപ് ഷഹസാദി വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വിവരം വീട്ടുകാർ അറിയുന്നത്. കുട്ടിക്കാലത്ത് തിളച്ച എണ്ണവീണ് ഷഹസാദിയുടെ മുഖത്ത് പാടുകൾ വീണിരുന്നു. ഇത് മാറ്റാൻ പ്ലാസ്റ്റിക് സർജറിക്കുള്ള പണം കണ്ടെത്താൻ കൂടി വേണ്ടിയാണ് ഷഹസാദി വിദേശത്ത് ജോലിക്ക് പോയത്.
