ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്നും ഓസീസ് നായകൻ സ്റ്റീവന്‍ സ്മിത്ത് വിരമിക്കൽ പ്രഖ്യാപിച്ചു. സെമിയിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ (96 പന്തിൽ 73) സ്മിത്തായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം സ്ഥിരീകരിച്ചു. ടെസ്റ്റ് – ടി20 മത്സരങ്ങള്‍ക്ക് താരത്തിന്റെ സേവനം ലഭിക്കും.
2010ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ച സ്മിത്ത് 170 ഏകദിനങ്ങൾ കളിച്ചു. 43.28 ശരാശരിയിൽ 5800 റൺസ് നേടി. 12 സെഞ്ചുറികളും 35 അർദ്ധ സെഞ്ചുറികളും നേടിയ താരം 28 വിക്കറ്റുകളും സ്വന്തമാക്കി. ഓസ്ട്രേലിയ ലോകകപ്പ് ജോതാക്കളായ 2015, 2023 വർഷങ്ങളിലെ ടീമിൽ അംഗമായിരുന്നു.
ഇതൊരു മികച്ച യാത്രയായിരുന്നു, അതിലെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. അതിശയകരമായ നിരവധി സമയങ്ങളും അത്ഭുതകരമായ ഓർമ്മകളും ഉണ്ടായിട്ടുണ്ട്. രണ്ട് ലോകകപ്പുകൾ നേടിയത് ഒരു മികച്ച ഹൈലൈറ്റായിരുന്നു, ഒപ്പം യാത്ര പങ്കിട്ട നിരവധി മികച്ച ടീം അംഗങ്ങളും. ഈ വർഷം ജൂണിൽ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെ പ്രാധാന്യത്തോടെ കാണുന്നുവെന്നും സ്മിത്ത് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന് ഇപ്പോഴും മുന്‍ഗണന നല്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും, വെസ്റ്റ് ഇന്‍ഡീസ് പര്യടത്തിനും തുടര്‍ന്ന് സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനുമെതിരായ ആഷസിനും വേണ്ടി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടെസ്റ്റില്‍ എനിക്ക് ഇനിയും ഒരുപാട് സംഭാവന ചെയ്യാനുണ്ടെന്ന് എനിക്ക് തോന്നുന്നുവെന്നും ഭാവിയെ കുറിച്ചും സ്മിത്ത് സംസാരിച്ചു.
2വിരമിക്കില്‍ പ്രഖ്യാപനത്തില്‍ സ്മിത്ത് പറഞ്ഞതിങ്ങനെ… ”ഇതൊരു വലിയ യാത്രയായിരുന്നു, അതിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ആശ്ചര്യപ്പെടുത്തിയ സമയങ്ങളും ഓര്ക്കാര് ഇഷ്ടപ്പെടുന്ന സമയങ്ങളും കരിയറിലുണ്ടായിട്ടുണ്ട്. നിരവധി മികച്ച താരങ്ങള്‍ക്കൊപ്പം രണ്ട് ലോകകപ്പുകള്‍ നേടിയത് അതിലൊന്നാണ്. 2027 ലെ ലോകകപ്പിന് വേണ്ടി ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങി. വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് അവസരം നല്‍കണം. അവര്‍ക്ക് വേണ്ടി വഴിയൊരുക്കാനാണ് ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുന്നത്.” അദ്ദേഹം പറഞ്ഞു.
12 സെഞ്ചുറികളും 35 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നതാണ് സ്മിത്തിന്റെ കരിയര്‍. 34.67 ശരാശരിയില്‍ 28 വിക്കറ്റും വീഴ്ത്തി. ഓസ്ട്രേലിയയെ നയിച്ചിട്ടുള്ള സ്മിത്ത് രണ്ട് തവണ ഏകദിന ലോകകപ്പ് ജേതാവുമായി. 2015, 2023 വര്‍ഷങ്ങളിലാണ് സ്മിത്ത് ലോകകപ്പ് നേടിയത്. ഇന്നലെ ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ 73 റണ്‍സുമായി ഓസീസിന്റെ ടോപ് സ്കോററായിരുന്നു 35കാരന്. 2016ല്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 164 റണ്‍സാണ് സ്മിത്തിന്റെ ഉയര്‍ന്ന സ്കോര്‍.
