മദ്യപാനത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമർശം ചർച്ചയായതിനെ തുടർന്ന് വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായപരിധി കഴിഞ്ഞവർ മാത്രം പുറത്തുപോകും. 75 തികയാത്തവരുടെ കാര്യം പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
