മലയാള സിനിമയിലെ പിന്നണി ഗായികയും 2 ഗായകരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്ന് എക്സൈസ് കണ്ടെത്തല്‍. കഴിഞ്ഞമാസം നടത്തിയ പരിശോധനയുടെ പിന്നാലെയാണ് സിനിമാമേഖലയിലെ കൂടുതല്‍ ലഹരി ബന്ധങ്ങള്‍ എക്സൈസ് കണ്ടെത്തിയത്. യുവ നടന്മാരില് പ്രമുഖരായ ഒരാളുടെ വാഹനത്തില്‍ നിന്ന് ലഹരി ഉപയോഗത്തിന്റെ തെളിവുകളും എക്സൈസിന് ലഭിച്ചു. നിലവില്‍ പത്തിലധികം ഗായകരാണ് എക്സൈസ് നിരീക്ഷണത്തിലുള്ളത്. സംഗീത ലോകത്തെ നവ തരംഗമായ ചില ഗായകര്‍ ലഹരിയുടെ സ്ഥിരം ഉപയോക്താക്കള്‍ ആണെന്ന് എക്സൈസ് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം സിനിമ മേഖലയിലെ പാട്ടുകാരിലേക്കും കേന്ദ്രീകരിക്കുന്നത്. ഒരു പിന്നണി ഗായിക സ്ഥിരമായി സ്റ്റേജ് ഷോകള്‍ക്ക് മുന്‍പ് ലഹരി ഉപയോഗിക്കുന്നതായി ആണ് എക്സൈസിന് വിവരം ലഭിച്ചത്. പിന്നണി ഗായകരില്‍ 2 യുവ ഗായകരും നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ് ആണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ് എന്നും എക്സൈസ് വ്യക്തമാക്കുന്നു.
