കൊച്ചി : എറണാകുളം ആലുവയിൽ ദേശീയ പാതയിൽ വാഹനാപകടം.തെറിച്ചു വീണ റാഷിദിന്റെ ശരീരത്തിലൂടെ ടോറസ് കയറി ഇറങ്ങുകയായിരുന്നു. ആലങ്ങാട് സ്വദേശി റാഷിദ് (40) ആണ് മരിച്ചത്. റാഷിദ് സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ഇടിച്ചായിരുന്നു അപകടം. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
