തിരുവനന്തപുരം : തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് വൻ വാഹനാപകടം.
കെഎസ്ആർടിസി ബസ് ഡ്രൈവർ ഉറങ്ങി പോയെന്നാണ് സംശയം. തമ്പാനൂർ ഫ്ലൈ ഓവറിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത് .ഡ്രൈവർ അടക്കം പതിനഞ്ചോളം യാത്രക്കാർക്ക് പരിക്ക് . പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാലാവധി അവസാനിക്കാൻ നാലുമാസം മാത്രം ബാക്കിയുള്ള കെഎസ്ആർടിസി ബസ് ആണ് അപകടത്തിയത് .തലനാരിഴയ്ക്ക് വൻ ദുരന്തമാണ് ഒഴിവായത്. ട്രാഫിക് ലംഘനം സ്ഥിരമാക്കിയ കെഎസ്ആർടിസി ബസിന് പലതവണ റെഡ് സിഗ്നൽ കട്ട് ചെയ്തതിന് പിഴ ഈടാക്കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
