ന്യൂഡല്‍ഹി: നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയ വിവരം ഇന്ത്യയെ അറിയിക്കാൻ വൈകിയതായി വിമർശനം. ഫെബ്രുവരി പതിനഞ്ചിനാണ് യുഎഇ നിയമപ്രകാരം ഷഹ്സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത് ഫെബ്രുവരി 28നാണ്. വധശിക്ഷ നടത്തിയത് അറിയിക്കാത്തിൽ വിദേശ കാര്യമന്ത്രാലയത്തിന് അമർഷമുണ്ട്. വിദേശകാര്യമന്ത്രാലയം ഡൽഹി ഹൈക്കോടതിയിൽ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
