സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു . വിഷയത്തിൽ നടൻ ജഗദീഷ് പ്രതികരിച്ചത് ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമകളിലെ തിന്മ കണ്ട് സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിൽ സിനിമകളിലെ നന്മയും സ്വാധീനിക്കുകയില്ലേ?
മാർക്കോ എന്ന സിനിമയിൽ താൻ അവതരിപ്പിച്ച ടോണി ഐസക്ക് അക്രമത്തിന് കൂട്ടുനിൽക്കുന്ന വ്യക്തിയാണ്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ എന്നും നടൻ ചോദിച്ചു.
‘സിനിമയില്‍ നല്ല കാര്യങ്ങള്‍ എന്തെല്ലാം വരുന്നു. ലഗേ രഹോ മുന്ന ഭായ് എന്ന സിനിമ ഗാന്ധിയിസം സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. അതില്‍ എത്രപേര്‍ സ്വീകരിക്കുന്നു? അപ്പോള്‍ തിന്മ കണ്ടാല്‍ മാത്രം ഇൻഫ്ലുവൻസ്ഡ് ആകും, നന്മ കണ്ടാല്‍ ഇൻഫ്ലുവൻസ്ഡ് ആകില്ല എന്ന് പറയാന്‍ കഴിയുമോ? പിന്നെ നടന്റെ കാര്യം, ഞാന്‍ അല്ല എന്റെ കഥാപാത്രമാണ് വയലന്‍സിന് കൂട്ട് നില്‍ക്കുന്നത്. അപ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ?”നടന്റെ പ്രതികരണം ശ്രദ്ധേയമായി
