മാർപാപ്പയുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിൽ തുടരുന്ന മാർപാപ്പ കടുത്ത ശ്വാസതടസം നേരിടുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കടുത്ത അണുബാധയും കഫക്കെട്ടും നേരിടുന്ന മാർപാപ്പയ്ക്ക് കൃത്രിമശ്വാസം നൽകുന്നുവെന്നാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം14-നാണ് ബ്രോങ്കെറ്റിസ് ലക്ഷണങ്ങളോടെ മാർപാപ്പയെ ആശുപത്രിയിലാക്കിയത്. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഫ്രാൻസിസ് മാർപാപ്പ. ബൈലാറ്ററൽ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് ആന്റിബയോട്ടിക് ചികിത്സ നൽകി വരികയാണ്.വെള്ളിയാഴ്ച ശ്വസന ഫിസിയോതെറാപ്പിക്ക് പാപ്പയെ വിധേയനാക്കിയിരുന്നു. ആശുപത്രിയ്ക്കുള്ളിലെ ചാപ്പലിൽ പ്രാർത്ഥനയിലും പങ്കെടുത്തിരുന്നു. വിഭൂതി ബുധനാഴ്ച ചടങ്ങിന് മാർപാപ്പ നേതൃത്വം നൽകില്ലെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.
