മലപ്പുറം: ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി. ഇതിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി പരാതിയിൽ പറയുന്നു.വളാഞ്ചേരി സ്വദേശി ഷബ്നയുടെ ഫോൺ നമ്പറാണ് സാമൂഹ്യദ്രോഹികൾ ട്രെയിനിലെ ശുചിമുറിയിൽ എഴുതിയിട്ടത്.
പൊലീസിലും ആർപിഎഫിലും പരാതി നൽകിയതായി യുവതി അറിയിച്ചു. കണ്ണൂർ – ഷൊർണ്ണൂർ മെമുവിലാണ് യുവതിയുടെ നമ്പർ എഴുതിയിട്ടത്. ട്രെയിനിൽ നമ്പർ എഴുതിയിട്ടതായി അറിയിച്ചത് ഒരു യാത്രക്കാരൻ ആയിരുന്നു.
