തമിഴ് സിനിമയിലെ പുതിയ താരോദയം പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ‘ഡ്രാഗൺ’ 100 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.ലവ് ടുഡേ’ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ‘ഡ്രാഗൺ’ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയാണ് മുന്നേറുന്നത്. റൊമാൻ്റിക് കോമഡി വിഭാഗത്തിൽ എത്തിയ ചിത്രത്തിന് കേരളത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലുമായി മികച്ച ബോക്സ് ഓഫീസ് പ്രകടനവും ചിത്രം കാഴ്ചവെക്കുന്നുണ്ട്.
