ഹൈദരാബാദ്: പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ജൂനിയർ എൻടിആറിന്റെ എന്‍ടിആര്‍ നീല്‍ ( താല്‍ക്കാലികമായി പേര്) എന്ന തെലുങ്ക് ചിത്രം 360 കോടി ബജറിൽ ഒരുങ്ങുന്നു.
അതേ സമയം തെലുങ്ക് മാധ്യമങ്ങള്‍ ഹൈദരാബാദിലെ റമോജി ഫിലിം സിറ്റിയിൽ വ്യാഴാഴ്ച ആരംഭിച്ച ചിത്രീകരണത്തിൽ സംവിധായകൻ നീൽ 3000 ജൂനിയര്‍ ആര്ടിസ്റ്റുകള് പങ്കെടുക്കുന്ന ഒരു കലാപ രംഗം നിർദേശം നൽകുന്ന ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്.
123 തെലുങ്ക് വെബ്സൈറ്റ് പ്രകാരം, ചിത്രത്തിന്റെ ബജറ്റ് 360 കോടിയാണ് എന്നാണ് പറയുന്നത്. നിർമ്മാതാക്കൾ ഇത് ഇതുവരെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു എന്നാണ് വിവരം. 2026 ജനുവരി 9-ന് റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്.
