തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനം പുരോഗമിക്കുന്നു.ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്.ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി. മികച്ച ചിത്രമായി അനോറയെ തിരഞ്ഞെടുത്തു.
കീറൻ കുൾക്കിൻ മികച്ച സഹനടനുള്ള ഓസ്കാർ നേടി. ജെസ്സി ഐസൻബെർഗിൻ്റെ എ റിയൽ പെയിൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സൽദാനക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു. മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ അയാം നോട്ട് എ റോബോട്ട് ഓസ്കർ നേടി.എമിലിയ പെരെസിലെ ‘എൽ മൽ’ എന്ന ഗാനത്തിനാണ് മികച്ച ഗാനത്തിനുള്ള ഓസ്കർ ലഭിച്ചത്.

മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാഗത്തിൽ ‘ഫ്ലോ’ പുരസ്കാരം നേടി. ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ ലാത്വിയൻ ചിത്രമാണ് ഫ്ലോ. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒരു പൂച്ചയുടെ സാഹസി യാത്രയാണ് കാണിക്കുന്നത്. ജിൻ്റ്സ് സിൽബലോഡിസ് ആണ് സംവിധായകൻ.
അനോറയ്ക്ക് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും മികച്ച ചിത്രസംയോജനത്തിന് സീൻ ബേക്കറിനും പുരസ്കാരം ലഭിച്ചു. അനിമേറ്റഡ് ഷോർട്ട്ഫിലിം വിഭാഗത്തിൽ ഇൻ ദ് ഷാഡോ ഓഫ് ദ് സൈപ്രസ് ആണ് പുരസ്കാരം നേടിയത്. ദ് സബ്സ്റ്റൻസ് എന്ന ചിത്രത്തിന് മികച്ച മേക്കപ്പ്, കേശാലങ്കാരം എന്നീ വിഭാഗത്തിൽ അവാർഡ് ലഭിച്ചു. മികച്ച സിനിമയ്ക്കുള്ള ഓസ്കാറിനായി മത്സരിക്കുന്ന 10 ചിത്രങ്ങളിൽ സ്പാനിഷ് ഭാഷയിലുള്ള ഫ്രഞ്ച് ചിത്രം എമീലിയ പെരസ് ആണ് മുന്നിൽ. 13 നോമിനേഷനുകളാണ് ചിത്രത്തിനുള്ളത്. ഇതാദ്യമായാണ് ഇംഗ്ലീഷ് ഇതര ചിത്രം ഓസ്കാറിൽ ഇത്രയധികം നോമിനേഷനുകൾ നേടുന്നത്.
