കുട്ടികളെ പോലെ കുട്ടികളിലെ പല്ലുകളുടെ ആരോഗ്യവും ഏറെ പ്രധാനമാണ്. ചെറുപ്പത്തിലെയുള്ള ശീലങ്ങളാണ് ആരോഗ്യമുള്ള പല്ലുകൾ ഉണ്ടാവാൻ സഹായിക്കുന്നത്. കുഞ്ഞുങ്ങളുടെ പല്ലുകൾ ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ഇൻഫന്റ് ടൂത് ബ്രഷുകൾ ഉപയോഗിക്കുക– കുഞ്ഞിന് പല്ലുകൾ വന്നുകഴിഞ്ഞാൽ അധികം വൈകാതെ തന്നെ ഇൻഫന്റ് ടൂത് ബ്രഷുകൾ ഉപയോഗിച്ച് പല്ല് തേപ്പിച്ചു തുടങ്ങുക.
- രണ്ട് നേരം പല്ലു തേയ്ക്കുക– ദിവസവും രണ്ട് നേരം പല്ലു തേയ്ക്കുന്ന ശീലം കുട്ടികളെ ചെറുപ്പത്തിൽ തന്നെ പഠിപ്പിക്കുക. രാവിലെയും രാത്രിയും പല്ലുകൾ തേക്കുന്നത് പല്ലുകൾ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും.
- വായ വ്യത്തിയാക്കുക– ഭക്ഷണം കഴിച്ചതിന് ശേഷം വായ വ്യത്തിയാക്കേണ്ടതിൻറെ പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കുക. ഒരു മിഠായി കഴിച്ചാൽ പോലും പല്ലുകൾ വൃത്തിയാക്കേണ്ടത് പ്രധാനമാണ്.
- പഞ്ചസാര അധികം വേണ്ട– പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ, മിഠായികൾ എന്നിവ അധികം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കുട്ടികളെ പഠിപ്പിക്കുക. വലപ്പോഴും ഇവ കഴിച്ചാലും അതിന് ശേഷം വായ വൃത്തിയായി കഴുകണം എന്ന് കുട്ടികളെ പഠിപ്പിച്ചുകൊടുക്കുക.
- പഴങ്ങളും പച്ചക്കറികളും- ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- കാത്സ്യം – കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പല്ലുകളുടെ ദൃഢതയ്ക്കും ആരോഗ്യത്തിനും ആവശ്യമാണ്. അതിനാൽ കുട്ടികളുടെ ഡയറ്റിൽ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
- ഡെന്റിസ്റ്റിനെ കാണുന്ന ശീലം– വർഷത്തിൽ രണ്ടു തവണയെങ്കിലും ഡെന്റിസ്റ്റിനെ കാണുന്ന ശീലവും വളർത്തിയെടുക്കുക.
പല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ:
ചീസ്, പാൽ, തൈര്, ആപ്പിൾ, സ്ട്രോബെറി, ഓറഞ്ച്, ഇലക്കറികൾ , ക്യാരറ്റ്, നട്സ് തുടങ്ങിയവ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
