വയനാട് : വയനാട്ടിലെ തേയില തോട്ടത്തിൽ വനംവകുപ്പ് ഒരുക്കിയ കേബിൾകെണിയിൽ പുലി കുടുങ്ങി. വലയിലായ പുലിയെ വെറ്റിനറി സർജൻ അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിൽ മയക്കുവെടി വെച്ച് പിടി കൂടി. പുലിയുടെ വയറിൽ കുരുക്ക് മുറുകിയപ്പോൾ സാരമായി പരിക്കേറ്റിരുന്നു. പുലിയെ ഉടൻ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് തന്നെ മാറ്റുമെന്ന് ഡിഎഫ്ഒ പറഞ്ഞു.
