സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിവിലേക്ക്. ഇന്ന് 320 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന് 64,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞ് 8,010 രൂപയായി. രണ്ട് ദിവസം മുൻപ് രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്നാണ് വില ഇടിഞ്ഞ് 64,080 രൂപയിലേക്കെത്തിയത്. കഴിഞ്ഞ മാസം 22നാണ് പവന്റെ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
