തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ദിൽഷിതയെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീക്കുട്ടി – മഹേഷ് ദമ്പതികളുടെ മകളാണ് ദിൽഷിത. വീട്ടിലെ ശുചി മുറിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു.
സംഭവമറിഞ്ഞ് ആര്യനാട് പൊലീസ് സ്ഥലത്തെത്തി. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ദിൽഷിതയും ഇളയ സഹോദരിയും ഇടയിൽ പേനയ്ക്ക് വേണ്ടി തർക്കമുണ്ടായിയെന്ന് പോലീസിന് വിവരം ലഭിച്ചു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ വിദ്യാർത്ഥിയാണ് ദിൽഷിത.
