കോട്ടയം: എന്‍ഡിഎ സഖ്യം വിട്ട് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് സജി മഞ്ഞക്കടമ്പിൽ ശ്രമിക്കുന്നത്.
മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അദ്ധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്ന സജി കേരള കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്നാണ് എന്‍ഡിഎയുടെ ഭാഗമായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ സജി പിന്തുണച്ചിരുന്നു.
സജി മടങ്ങുന്നതോടെ കുരുവിള മാത്യൂസ് ചെയര്‍മാനായിട്ടുള്ള നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസാണ് എന്‍ഡിഎക്കൊപ്പം ഇനി ഉണ്ടാകുന്ന ഒരു കേരള കോണ്‍ഗ്രസ് വിഭാഗം. പി വി അന്‍വര്‍ ഇന്ന് കോട്ടയത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സജി പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
