തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധുവായ 16 വയസ്സുകാരൻ കസ്റ്റഡിയിൽ. സീർകാലിയിലെ കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. ബഹളം വച്ചതോടെ കുട്ടിയുടെ കണ്ണിൽ ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടി ഗുരുതര പരുക്കോടെ ചികിത്സയിലാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
