മതവിദ്വേഷ പരാമർശത്തിൽ പി സി ജോർജിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് പിസി ജോർജിനെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ പശ്ചാത്തലത്തിലാണ് തീരുമാനം.
പി സി ജോർജിനെ നേരത്തെ കോടതി ഇന്ന് ആറുമണിവരെ കസ്റ്റഡിയിൽ വിട്ടിരുന്നു. ആറുമണിവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ തുടരുന്ന പി സി ജോർജിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും.കേസില്‍ ഇന്ന് രാവിലെയാണ് പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങിയത്. ജനുവരി 5ന് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. മുസ്ലിംകള്ക്കെതിരെ ആയിരുന്നു വിദ്വേഷ പരാമര്‍ശം.
