ഇംഫാല്‍: മണിപ്പുരില്‍ സുസ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കുന്നതിനു സത്വര നടപടി വേണമെന്നാവശ്യപ്പെട്ട് 10 കുക്കി എംഎല്‍എമാര്‍ രംഗത്തെത്തി. മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തെ എംഎല്‍എ മാര്‍ സ്വാഗതം ചെയ്തു. ഇതില്‍ 7 പേര് ബിജെപി എംഎല്‍എ മാരാണ്. സംസ്ഥാനം വിഭജിച്ച് പ്രത്യേക ഭരണപ്രദേശം വേണമെന്നാണ് കുക്കി സംഘടനകളുടെയും എംഎല്‍എമാരുടെയും ആവശ്യം. വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് മെയ്തെയ് വിഭാഗവും നിലപാട് എടുത്തിട്ടുണ്ട്. മണിപ്പുര്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം ആവശ്യപ്പെട്ട് കുക്കി-സോ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുക്കി മേഖലകളിലും ഡല്‍ഹിയിലും സമാധാന റാലി സംഘടിപ്പിച്ചു. പൊലീസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും നേതൃത്വത്തില്‍ ആയുധവേട്ട തുടരുകയാണ്. കുക്കി നാഷണല്‍ ആര്‍മിയി ലെ 7 പേരെ ആയുധങ്ങളുമായി ചുരാചന്ദ്പുരില്‍ അറസ്റ്റ് ചെയ്തു. സര്‍ക്കാരുമായി സമാധാനക്കരാര്‍ ഒപ്പിട്ട സായുധ ഗ്രൂപ്പ് ആണ് കുക്കി നാഷനല്‍ ആര്‍മി. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെടെ 4 പേരെയും അറസ്റ്റ് ചെയ്തു.
