കൊച്ചി റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II ഇന്ത്യയിലെത്തി. രാജ്യത്ത് രണ്ടിട ങ്ങളില്‍ ബുക്കിങ്ങും ആരംഭിച്ചു. ചെന്നൈ യിലും ഡല്‍ഹിയിലും റോള്‍സ് റോയ്സ് ഷോറൂമുകളിലാണ് ബുക്കിങ് തുടങ്ങിയത്. അടിസ്ഥാനപരമായ ഡിസൈനിന്റെ മികച്ച നവീകരണമായാണ് പുതിയ ഗോസ്റ്റ് സീരീസ് II അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു മോഡലുകളാണുള്ളത്. ഗോസ്റ്റ് സീരീസ് II ന് 8,95,00,000 രൂപയാണു വില. ഗോസ്റ്റ് എക്സ്റ്റന്‍ഡഡ് സീരീസ് II ന് 10,19,00,000 രൂപ. ബ്ലാക്ക് ബാ ഡ്ജ്ഗോസ്റ്റ് സീരീസ് II ന് 10,52,00,000 രൂപ.
