കൊച്ചി: ബുക്കിങ്ങിന്റെ ആദ്യദിനം തന്നെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ എക്സ്ഇവി ഇബി 6 മോഡലുകള്‍. ആദ്യദിനത്തില്‍ 8472 കോടി രൂപയുടെ ബുക്കിങ് മൂല്യമാണ് നേടിയത്. ആദ്യദിനത്തിലെ 30,179 ബുക്കിങുകളില്‍ 58 ശതമാനമാണ് എക്സ്ഇഡി 9ഇ യുടേത്. ബിഇ 6 മോഡലിന് 44 ശതമാനവും ബുക്കിങ് ലഭിച്ചു. പായ്ക്ക് ത്രീ ഡെലിവറി മാര്‍ച്ച് പകുതി മുതല്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പായ്ക്ക് ത്രീ സിലക്ട്- ജൂണിലും, പായ്ക്ക് ടു-ജൂലൈയിലും, പായ്ക്ക് വണ്‍ ഓഗസ്റ്റിലും ഡെലിവറി ചെയ്യുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
