വേറിട്ട ഒരു പ്രണയകഥയിലൂടെ പ്രേക്ഷക മനം കവര്‍ന്ന മുന്നോട്ട് കുതിക്കുന്ന ചിത്രമാണ് ‘പൈങ്കിളി’. സജിന്‍ ഗോപു, അനശ്വര രാജന് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്ന ‘പൈങ്കിളി’യുടെ എല്ലാ അപ്ഡേഷന്‍സും പ്രേക്ഷകര്‍ ആഘോഷപൂര്‍വം സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ‘ഹാര്‍ട്ട് അറ്റാക്ക്’, ‘ബേബി’ എന്നീ ഫാസ്റ്റ് നമ്പറുകള്‍ക്ക് ചിത്രത്തിന്റെ ഏറ്റവും പുതിയ ഒരു ഗാനം കൂടി പുറത്തുവന്നിരിയ്ക്കുകയാണ്. മറ്റു പാട്ടുകളില്‍ നിന്ന് തികച്ചും വേറിട്ടുനില്‍ക്കുന്ന ‘വാഴ്ക്കെ’ എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗ്ഗീസാണ് ഈണം നല്‍കിയിരിക്കുന്നത്. ദിവ്യ രാജ മാസന് ആണ് ഗായകന്. സിനിമയുടെ കൗതുകം ജനിപ്പിക്കുന്ന ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തികച്ചും പുതുമയാര്ന്നൊരു ലവ് സ്റ്റോറിയാണ് ചിത്രം. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ആവേശ’ത്തിലെ അമ്പാനായും ‘പൊന്മാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകര്‍ച്ചകളിലൂടെ വിസ്മയിപ്പിച്ച സജിന്‍ ഗോപു ആദ്യമായി നായക വേഷത്തില്‍ എത്തിയ സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.നടന് ശ്രീജിത്ത് ബാബു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന് ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന് രചന നിര്‍വഹിച്ചിരിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്, അശ്വതി ബി, അമ്പിളി അയ്യപ്പന്, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്സണ്, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
