ചൈനയിൽ വീണ്ടും പുതിയ കൊറോണ വൈറസ് കണ്ടെത്തി. കൊവിഡ് 19ന് കാരണമായ SARS CoV 2വിന്റെ അത്രയും തന്നെ ജനങ്ങളിൽ ഇൻഫെക്ഷൻ വരുത്താൻ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന HKU5 CoV 2 വൈറസിനെയാണ് കണ്ടെത്തിയത്.
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും വുഹാൻ യുണിവേഴ്സിറ്റിയിലെയും, ഗ്വാങ്ഷോ യൂണിവേഴ്സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻഗ്ലിയാണ് പഠനം പുതിയ വൈറസിനെ കണ്ടുപിടിച്ചത്.’ വവ്വാലുകളിൽ കാണുന്ന കൊറോണ വൈറസുകളെപ്പറ്റി നിരവധി പഠനങ്ങൾ നടത്തി ഈ മേഖലയിൽ അഗാധ പാണ്ഡിത്യമുള്ളയാളാണ് ഷി സെൻഗ്ലി.
പുതുതായി കണ്ടെത്തിയിരിക്കുന്ന വൈറസ് സാർസ് വൈറസിനെപ്പോലെ അപകടകാരിയല്ല എന്നും ചില ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ലോകത്ത് കോറോണവൈറസുകൾ നിരവധി ഉണ്ടെങ്കിലും എല്ലാറ്റിനും മനുഷ്യരിൽ ഇൻഫെക്ഷൻ ഉണ്ടാക്കാൻ കഴിയില്ല. ജനങ്ങളിൽ ഇപ്പോഴുള്ള പ്രതിരോധ ശേഷി ഈ വൈറസിനെ പ്രതിരോധിക്കുമെന്നും അതിനാൽ ആശങ്ക വേണ്ടെന്നുമാണ് അറിയുന്നത്. എന്നാൽ കൂടുതൽ പഠനം നടത്തിയാലേ കാര്യങ്ങൾക്ക് വ്യക്തത വരുകയുള്ളൂ എന്നാണ് ഷി സെൻഗ്ലി പറയുന്നത്.
