എറണാകുളം മുളന്തുരുത്തിയില്പിടയ്ക്കുന്ന മീന്‍ ഇല്ലാതെ നിങ്ങളെന്തിന് ഇവിടെ വന്നു എന്ന് ചോദിച്ച് മീന്‍ വില്‍പ്പനക്കാരിയ്ക്ക് നേരെ ആക്രമണം. സംഭവത്തില്‍ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മുളന്തുരുത്തി സ്വദേശിയായ സാബു എന്നയാളെ കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ ഇയാള്‍ മീന്‍ വില്പ്പനക്കാരിക്കടുത്തെത്തി മീന്‍ പിടയ്ക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് ആക്ഷേപിക്കുകയും സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു. ശേഷം ഇയാള്‍ സ്ത്രീയുടെ മീന്‍ പാത്രം വലിച്ചെറിഞ്ഞു. സംഭവത്തിനെ തുടർന്ന് റോഡിലിരുന്ന് കരയുന്ന സ്ത്രീയുടെ ദുരവസ്ഥ കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ മുളന്തുരുത്തി എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തുകയും അക്രമത്തിനിരയായ സ്ത്രീയെ സമാധാനിപ്പിക്കുകയും ചെയ്തു. അതിവേഗത്തില്‍ തന്നെ പൊലീസ് സാബുവിനെ കസ്റ്റഡിയിലെടുത്ത് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സാബു മദ്യപനാണെന്നാണ് നാട്ടുകാർ പറയുന്നത്.
