മഹാകുംഭ മേളയിലെ ത്രിവേണി സംഗമത്തിൽ നേരിട്ട് മുങ്ങിക്കുളിക്കാൻ സാധിക്കാത്തവർക്കായി ഡിജിറ്റൽ സ്നാൻ ഒരുക്കി ഒരു പ്രാദേശിക സംരംഭകൻ. മഹാകുംഭമേളയ്ക്ക് നേരിട്ട് എത്താൻ സാധിക്കാത്തവർ ഫോട്ടോ അയച്ച് നൽകിയാൽ ഇദ്ദേഹം അതുമായി ത്രിവേണി സ്നാനം ചെയ്യും. ഈ പ്രതീകാത്മക ചടങ്ങിന് ഒരു വ്യക്തിക്ക് 1,100 രൂപയാണ് നിരക്ക്. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇദ്ദേഹത്തിന്റെ ഡിജിറ്റൽ സ്നാൻ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
പ്രയാഗ്രാജ് ആസ്ഥാനമായുള്ള ഒരു മനുഷ്യനാണ് ഇത്തരത്തിൽ ഒരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രയാഗ് രാജ് എൻറർപ്രൈസസ് എന്ന തൻറെ കമ്പനിയാണ് ഈ ഡിജിറ്റൽ സ്നാനം നൽക്കുന്നതെന്നും അദ്ദേഹം വീഡിയോയിൽ അവകാശപ്പെടുന്നു. ഡിജിറ്റൽ സ്നാൻ നടത്തേണ്ടവരുടെ ചിത്രം ഇദ്ദേഹത്തിൻറെ വാട്സാപ്പിലേക്കും പണം ഓൺലൈൻ പെയ്മെൻറ് ആയും നൽകണം. വാട്സപ്പിൽ എടുക്കുന്ന ചിത്രങ്ങളുടെ കോപ്പി പ്രിൻറ് എടുത്താണ് ഇദ്ദേഹം ഈ ചടങ്ങ് നടത്തുന്നത്. ഇതിനെതിരെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
