സംസ്ഥാനത്ത് എസ്എഫ്ഐയ്ക്ക് പുതിയ ഭാരവാഹികളായി. പി.എസ് സഞ്ജീവിനെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും എം.ശിവപ്രസാദിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു. പി എം ആർഷോയ്ക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ. നിലവിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി എസ് സഞ്ജീവ്. 4 ദിവസത്തെ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.
