എൻസിപി സംസ്ഥാന പ്രസിഡൻറ് നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്രയ്ക്ക് ഇന്ന് ആലപ്പുഴ ജില്ലയിൽ നിന്നും തുടക്കമായി. ജില്ലയിലെ പര്യടനത്തിൻ്റെ ഉദ്ഘാടനം ആലപ്പുഴ കെഎസ്ആർടിസി പരിസരത്ത് വെച്ച് എൻസിപി സംസ്ഥാന പ്രസിഡൻറ് എൻ എ മുഹമ്മദ് കുട്ടി നിർവഹിച്ചു.
വളരെ ആവേശത്തോടെ കൂടിയുള്ള സ്വീകരണമാണ് യാത്രയ്ക്ക് ഉടനീളം ഓരോ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത് ആളുകളാണ്. യാത്രയെ ആയിരക്കണക്കിന് ആളുകളാണ് അഭിവാദ്യങ്ങൾ ചെയ്യുന്നത്. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖരാണ് കേരളത്തിൻറെ രാഷ്ട്രീയ കേരള മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന യാത്രയ്ക്ക് പിന്തുണ നൽകുന്നത്.
ഫെബ്രുവരി 11 ന് കാസർകോഡ് നിന്ന് ആരംഭിച്ച രാഷ്ട്രീയ വിശദീകരണയാത്ര നാളെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും യാത്ര പര്യടനം നടത്തും. ഒരേ സമയം തന്നെ വ്യത്യസ്തമായ മൂന്ന് വഴികളിലൂടെയാണ് പ്രചാരണ യാത്ര തിരുവനന്തപുരത്തേക്ക് എത്തുക. ദേശീയ പാത, തീരദേശ, മലയോര റോഡുകളിലൂടെയാണ് യാത്ര സഞ്ചരിക്കുക. തുടർന്ന് എൻസിപിയുടെ സമ്പൂർണ്ണ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് വൈകുന്നേരം 3 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ ശ്രീവാസ്തവ തുടങ്ങിയവർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. കേരളം മാറും, മാറിയേ തീരൂ.. ആര് മാറ്റും…? എന്ന ചോദ്യം ഉയർത്തിയാണ് രാഷ്ട്രീയ വിശദീകരണ യാത്രയും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുക.
