പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇലോണ്‍ മസ്ക്കും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിൽ മസ്കിന്റെ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ച് മോദി. ബ്ലെയര്‍ ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിൽ പഞ്ചതന്ത്രകഥകളും ആര് കെ നാരായണന്റെ കഥകളും ടാഗോറിന്റെ ദ ക്രെസന്റ് മൂണുമാണ് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്. തന്റെ മൂന്നു കുഞ്ഞുങ്ങള്‍ക്കും ഗേള്‍ഫ്രണ്ട് ഷിവോണ്‍ സിലിസിനുമൊപ്പമാണ് ശതകോടീശ്വരനും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്മെന്റല് എഫിഷ്യന്‍സി മേധാവിയുമായ ഇലോണ്‍ മസ്ക്ക് പ്രധാനമന്ത്രിയെ കാണാനെത്തിയത്. മസ്ക്കിന്റെ ന്യൂറോ ടെക്നോളജി കമ്പനിയായ ന്യൂറാലിങ്കിന്റെ ഡയറക്ടറാണ് ഷിവോണ്‍ സിലിസ്. കാനഡയില്‍ ജനിച്ച ഷിവോണിന്റെ അമ്മ ശാരദ പഞ്ചാബിയും അച്ഛന് റിച്ചാര്‍ഡ് സിലിസ് കനേഡിയനുമാണ്.
