മലപ്പുറം: പുത്തനങ്ങാടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ അമ്മയുടെ തോളിൽ കിടന്ന പിഞ്ചുകുഞ്ഞടക്കം ഏഴ് പേർക്ക് പരിക്ക്. മൂന്ന് മാസം പ്രായമായ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്. കുഞ്ഞ് അമ്മയുടെ തോളിൽ കിടക്കവെ നായ കടിക്കുകയായിരുന്നു. കുഞ്ഞ് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുളളവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുത്തനങ്ങാടി പെട്രോൾ പമ്പിനു സമീപത്തെ വീട്ടുമുറ്റത്തു വച്ചാണ് എല്ലാവർക്കും തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായയെ പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്ത് ചത്ത നിലയിൽ കണ്ടെത്തി.
