ന്യൂയോര്‍ക്ക്- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് കമ്പനിയായ ഓപ്പണ്‍ എഐ വാങ്ങാന്‍ ശതകോടിശ്വരനായ ഇലോണ്‍ മസ്ക് 97 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. ഒരുകൂട്ടം നിക്ഷേപകരും ഇലോണ്‍ മസ്കും ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനെ സമീപിച്ചെന്നും എന്നാല്‍ ആള്ട്ട്മാന് ഈ വാഗ്ദാനം നിരസിച്ചുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മസ്കിന്റെ ഓഫര്‍ നിരസിച്ച് കൊണ്ട് എക്സില്‍ തന്നെ ആള്ട്ട്മാന് ട്വീറ്റ് ചെയ്തിട്ടുണ്ട്. കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാനും ലാഭേച്ഛയില്ലാത്ത മാര്‍ഗത്തിലേക്ക് തിരികെ കൊണ്ടുവരാനും മസ്കും അദ്ദേഹത്തിന്റെ നിക്ഷേപ സംഘവും ഓപ്പണ്‍ എഐയുടെ ബോര്‍ഡിനോട് ഒദ്യോഗികമായി നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
