ബിയർബൈസെപ്സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ താരമായ യൂട്യൂബർ റൺവീർ അലഹബാദിക്ക് യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശത്തിൽ കുരുക്കു മുറുകുന്നു. മുംബൈ കൂടാതെ അസമിലും കേസെടുത്തു. മുംബൈ പൊലീസിന് രാഹുൽ ഈശ്വറും പരാതി നൽകിയിരുന്നു. കേസിൽ റൺവീറിനൊപ്പം ഷോയിൽ പങ്കെടുത്ത നാലുപേരെ കൂടി പ്രതി ചേർത്തു.
പ്രമുഖ സ്റ്റാന്റപ്പ് കൊമേഡിയനായ സമയ് റെയ്നയുടെ യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിനിടെയായിരുന്നു ഒരു മത്സരാർത്ഥിയോട് രൺവീർ വിവാദമായ ചോദ്യം ചോദിച്ചത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട അശ്ലീല പരാമർശം നടത്തിയ ഇയാൾക്കെതിരെ വ്യാപക വിമർശനം ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് രൺവീർ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ നാഷണൽ ഇൻഫ്യൂവെൻസർ അവാർഡ് ലഭിച്ചയാളാണ് ഇദ്ദേഹം. ഡിസ്ട്രപ്റ്റർ ഓഫ് ദി ഇയർ എന്ന പുരസ്കാരമാണ് രൺവീറിന് ലഭിച്ചത്.
