പാലക്കാട് മണ്ണാര്‍ക്കാട് ആനമൂളിക്ക് സമീപം ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മണ്ണാര്‍ക്കാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അട്ടപ്പാടിയില്‍ നിന്നും ട്രാവലർ വയനാട്ടിലേക്ക് പോവുകയായിരുന്നു.
